രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് ബർലിനിൽ നിർവീര്യമാക്കി
03:24 AM Apr 21, 2018 | Deepika.com
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ ബുധനാഴ്ച കണ്ടെത്തിയ 500 കിലോഗ്രാമിന്റെ ബോംബ് ഇന്നലെ നിർവീര്യമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടൻ വർഷിച്ച ബോംബുകളിൽ പൊട്ടാതെ കിടന്ന ഒന്നാണിത്. പരിസരവാസികളും ആശുപത്രിയിലെ രോഗികളും ഓഫീസ് ജീവനക്കാരും ഉൾപ്പെടെ പതിനായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റിയ ശേഷമാണു ബോംബ് നിർവീര്യമാക്കിയത്.