ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് രാജകുമാരൻ തന്നെ കോമൺവെൽത്ത് സംഘടനയുടെ തലവനാകും. വിൻഡ്സർ കൊട്ടാരത്തിൽ ചേർന്ന കോമൺവെൽത്ത് രാജ്യനേതാക്കളുടെ യോഗം ഇക്കാര്യത്തിൽ യോജിപ്പിലെത്തി.
ചാൾസ് പിൻഗാമിയാവണമെന്നു രാജ്ഞി തന്നെ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മയുടെ കീഴിലുണ്ടായിരുന്ന രാജ്യങ്ങളുടെ സംഘടനയായ കോമൺവെൽത്തിൽ നിലവിൽ 53 അംഗങ്ങളാണുള്ളത്.
ചാൾസ് രാജകുമാരൻ കോമൺവെൽത്ത് അധ്യക്ഷനാവും
01:26 AM Apr 21, 2018 | Deepika.com