മുംബൈ: എയർടെൽ ടിവി ഉപയോക്താക്കൾക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്നതിനായി നെറ്റ്ഫ്ലിക്സുമായി ഭാരതി എയർടെൽ ചർച്ച നടത്തി. ഇരു കമ്പനികളുടെയും സഹകരണം അടുത്ത മാസം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
2016 മുതലാണ് വീഡിയോ സ്ട്രീമിംഗ് സംവിധാനം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ആരംഭിച്ചത്.
നിലവിൽ ആമസോൺ ഇന്ത്യയുമായി ഭാരതി എയർടെലിന് സഹകരണമുണ്ട്. ആമസോൺ പ്രൈം സർവീസ് എയർടെലിന്റെ ഇൻഫിനിറ്റി പ്ലാനുകളിലൂടെ വരിക്കാർക്ക് സൗജന്യമായി ആസ്വദിക്കാൻ കഴിയും.
എയർടെൽ-നെറ്റ്ഫ്ലിക്സ് സഹകരണം മേയിൽ
11:37 PM Apr 20, 2018 | Deepika.com