ലണ്ടൻ: കഠുവ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ ലണ്ടനിൽ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരേ തെരുവിലിറങ്ങിയവർ പാർലമെന്റ് ചത്വരത്തിൽ 53 കോമൺവെൽത്ത് രാജ്യങ്ങളുടെ പതാകകൾക്കൊപ്പമുണ്ടായിരുന്ന ഇന്ത്യയുടെ പതാക വലിച്ചുകീറി.
ഖലിസ്ഥാൻ സംഘടനയിൽപെട്ടവരാണു പതാക കീറിയതെന്നും ഉടൻതന്നെ അതു മാറ്റിയെന്നും പ്രധാനമന്ത്രിയുടെ സന്ദർശക സംഘത്തിലുണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
യുകെ സിക്ക് ഫെഡറേഷനും പാക് വംശജനായ പ്രഭു അഹമ്മദിന്റെ മൈനോരിറ്റീസ് എഗയ്നിസ്റ്റ് മോദി എന്ന സംഘടനയുമാണു മോദിയുടെ സന്ദർശനത്തിനെതിരേ തെരുവിലിറങ്ങിയത്. അഞ്ഞൂറോളം പേരാണ് ഇന്നലെ പാർലമെന്റ് ചത്വരത്തിനു മുന്നിൽ പ്രതിഷേധിച്ചത്.
പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം: ലണ്ടനിൽ ദേശീയപതാക വലിച്ചുകീറി
12:55 AM Apr 20, 2018 | Deepika.com