മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കന്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓരോഹരിക്ക് ഒന്ന് എന്ന ക്രമത്തിൽ ബോണസ് പ്രഖ്യാപിച്ചു.
കന്പനിയുടെ ജനുവരി-മാർച്ചിലെ ലാഭം 4.48 ശതമാനം വർധിച്ച് 6904 കോടി രൂപയായി. കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിൽ ലാഭം കുറഞ്ഞശേഷമാണ് നാലാം ത്രൈമാസത്തിൽ വളർച്ച ഉണ്ടായത്. ബാങ്കിംഗും ധനകാര്യ സർവീസും ഇൻഷ്വറൻസും ഒഴിച്ചുള്ള മേഖലകളിലെല്ലാം വരുമാനം വർധിച്ചെന്നു സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു. ഊർജമേഖലയിൽ 33.7 ഉം യാത്ര-ഹോട്ടൽ മേഖലയിൽ 25.4 ഉം ശതമാനം വളർച്ചയുണ്ടായി. 3,94,998 ജീവനക്കാരുണ്ട് ടിസിഎസിൽ. കൊഴിഞ്ഞുപോക്ക് 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ടിസിഎസിൽ 1:1 ബോണസ്
11:54 PM Apr 19, 2018 | Deepika.com