വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മൂന്നു വയസുള്ള കുഞ്ഞിന്റെ വെടിയേറ്റ് ഗർഭിണിയായ അമ്മയ്ക്കു പരിക്ക്. അമ്മ ഷാനീഖ് തോമസി(21)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യാന സംസ്ഥാനത്ത് കാറിനുള്ളിലായിരുന്നു സംഭവം. ഷാനീഖിന്റെ ഭർത്താവ് മെൻസോ ബ്രേസിയൻ നിറതോക്ക് കാറിന്റെ പിൻസീറ്റിൽ ഉപേക്ഷിച്ച് അടുത്തുള്ള കടയിൽ കയറി. പിൻസീറ്റിലുണ്ടായിരുന്ന മൂന്നു വയസുകാരി ഇതെടുത്തു കളിക്കവേ, മുൻസീറ്റിലിരുന്ന അമ്മയ്ക്കു വെടിയേല്‍ക്കുകയായിരുന്നു.
ഒരു വയസുള്ള സഹോദരനും കാറിൽ ഉണ്ടായിരുന്നെങ്കിലും ആപത്തൊന്നും സംഭവിച്ചില്ല.
കുഞ്ഞിന്റെ സമീപത്ത് നിറതോക്ക് ഉപേക്ഷിച്ച ബ്രേസിയനെ കുഞ്ഞിനെ അപകടത്തിലാക്കിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
മൂന്നു വയസുകാരി വെടിവച്ചു, അമ്മയ്ക്കു പരിക്ക്
11:31 PM Apr 19, 2018 | Deepika.com