മെക്സിക്കോയിൽ വൈദികനെ അക്രമി കുത്തിക്കൊന്നു
11:31 PM Apr 19, 2018 | Deepika.com
മെക്സിക്കോസിറ്റി: മെക്സിക്കോയുടെ തലസ്ഥാനത്ത് കത്തോലിക്കാ വൈദികൻ പള്ളിയിൽ കുത്തേറ്റു മരിച്ചു. അന്പതു വയസുള്ള ഫാ. റൂബൻ അൽകാതാര ഡയസ് ആണ് മെക്സിക്കോ സിറ്റി പ്രാന്തത്തിൽ ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം പുരോഹിതർ കൊല്ലപ്പെടുന്നത് മെക്സിക്കോയിലാണ്. 2012മുതൽ 22 പുരോഹിതർ കൊല്ലപ്പെട്ടതായാണ് കണക്ക്.