വാഷിംഗ്ടൺ ഡിസി: മുപ്പത്തീരായിരം അടി ഉയരത്തിൽ പറക്കുന്പോൾ എൻജിനിൽ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് അപകടത്തിൽപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച വനിതാ പൈലറ്റിന് അഭിനന്ദന പ്രവാഹം. 149 പേരുണ്ടായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരി മരിക്കുകയും ഏഴു പേർക്കു പരിക്കേൽക്കുകയുംചെയ്തു.
ന്യൂയോർക്കിൽനിന്നു ഡാളസിലേക്കു പോയ ബോയിംഗ് 737വിമാനമാണ് അന്പത്താറുകാരിയായ പൈലറ്റ് ടാമി ജോ ഷുൾട്സ് ചൊവ്വാഴ്ച അടിയന്തരമായി ഫിലഡൽഫിയയിൽ ഇറക്കിയത്. വിമാനത്തിന്റെ ജനൽ തകർന്നു. മർദം കുറഞ്ഞതിനെത്തുടർന്ന് സീറ്റിലിരുന്ന യാത്രക്കാരി പുറത്തേക്കു വീഴാൻ തുടങ്ങിയെങ്കിലും സഹയാത്രികർ ചേർന്ന് അവരെ അകത്തേക്കു വലിച്ചെടുത്തു. എന്നാൽ പിന്നീട് ഇവർ മരണമടഞ്ഞു.
ആൽബുക്കർക്കിൽനിന്നുള്ള 43കാരിയായ ബാങ്ക് എക്സിക്യൂട്ടീവ് ജന്നിഫർ റിയോർഡനാണു മരിച്ചത്.
വനിതാ പൈലറ്റ് രക്ഷിച്ചത് 148 പേരെ
01:39 AM Apr 19, 2018 | Deepika.com