നവാസ് ലണ്ടനിലേക്ക്
01:08 AM Apr 19, 2018 | Deepika.com
ലാഹോർ: ബ്രിട്ടനിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ കുൽസുമിനെ സന്ദർശിക്കാനായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നലെ ലണ്ടനിലേക്കു തിരിച്ചു. പുത്രി മറിയം നവാസും ഒപ്പമുണ്ട്. 23നു അഴിമതിക്കേസ് വിചാരണയ്ക്കായി നവാസ് കോടതിയിൽ ഹാജരാവേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിചാരണയ്ക്ക് എത്താനിടയില്ല.