ടൊയോട്ട വാഹനങ്ങൾക്കു വില കൂടിയേക്കും

11:29 PM Apr 18, 2018 | Deepika.com
ബം​ഗ​ളൂ​രു: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ (ടി​കെ​എം) അ​ടു​ത്ത മാ​സം മു​ത​ൽ‌ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ത്തി​യേ​ക്കും. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​ർ​ന്ന​താ​ണ് വി​ല ഉ​യ​ർ​ത്താ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് ടി​കെ​എം ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ. രാ​ജ പ​റ​ഞ്ഞു.

പ്ര​ധാ​ന ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി, ജെ​ൽ​ആ​ർ, മെ​ഴ്സി​ഡ​സ് ബെ​ൻ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം മു​ത​ൽ പ​ത്തു ല​ക്ഷം വ​രെ രൂ​പ ഈ ​മാ​സം ഉ​യ​ർ​ത്തി​യി​രു​ന്നു. ക​സ്റ്റം​സ് തീ​രു​വ ഉ​യ​ർ​ത്തി​യ​താ​ണ് വി​ല ഉ​യ​ർ​ത്താ​ൻ ഈ ​ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്.