കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 256 മജിസ്ട്രേറ്റുമാരെ പ്രസിഡന്റ് ജോസഫ് കബില പുറത്താക്കി. മതിയായ യോഗ്യതയില്ലാത്തവരും അഴിമതിക്കാരുമായ ജഡ്ജിമാരെയാണു പുറത്താക്കിയതെന്നു നീതിന്യായ മന്ത്രി അലക്സിസ് താംബ്വേ അറിയിച്ചു.
രാജ്യത്ത് ആകെ നാലായിരം മജിസ്ട്രേറ്റുമാരാണുള്ളത്. 2009ൽ അഴിമതിക്കാരായ 96 ജഡ്ജിമാരെ പ്രസിഡന്റ് കബില ഡിസ്മിസ് ചെയ്തിരുന്നു.
കോംഗോയിൽ 256 ജഡ്ജിമാരെ പുറത്താക്കി
12:22 AM Apr 18, 2018 | Deepika.com