കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ആറു വയസുകാരി അതിക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. മൃതദേഹവുമായി നാട്ടുകാർ നടത്തിയ പ്രകടനം വലിയ സംഘർഷത്തിൽ കലാശിച്ചു. പോലീസ് വെടിയവ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തു പോലീസുകാർക്കു പരിക്കേറ്റു.
ഞായറാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം പിറ്റേന്ന് മാഗോപിറിൽ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. ശ്വാസം മുട്ടിയാണ് മരണം. ദേഹത്തുടനീളം സിഗരറ്റ് വച്ച് പൊള്ളിച്ച പാടുകളുണ്ട്.
ലാഹോറിനടുത്ത് കസൂറിൽ ഏഴു വയസുകാരി സമാനരീതിയിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാനിലുടനീളം വലിയ പ്രതിഷേധ പ്രകടനങ്ങൾക്കു കാരണമായിരുന്നു.
ആറു വയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു
12:22 AM Apr 18, 2018 | Deepika.com