രൂപ ഇടിവ് തുടരുന്നു

11:10 PM Apr 17, 2018 | Deepika.com
മും​ബൈ: രൂ​പ​യു​ടെ വി​നി​മ​യനി​ര​ക്ക് വീ​ണ്ടും താ​ണു. ഇ​ന്ന​ലെ ഡോ​ള​റി​നു 15 പൈ​സ ക​യ​റി 65.64 രൂ​പ​യാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ദി​വ​സ​മാ​ണു രൂ​പ താ​ഴു​ന്ന​ത്.

വ്യാ​പാ​ര​ത്തി​നി​ട​യി​ൽ 65.69 രൂ​പ വ​രെ ഡോ​ള​ർ ക​യ​റി​യി​രു​ന്നു. 13 മാ​സം മു​ന്പാ​ണ് ഡോ​ള​ർ അ​ത്ര​യും ഉ​യ​ർ​ന്ന​ത്.

ഇ​ന്ന​ലെ തു​ട​ക്ക​ത്തി​ൽ ഡോ​ള​റി​നു നാ​ലു പൈ​സ കു​റ​ഞ്ഞ​താ​ണ്. ഉ​ച്ച​യ്ക്കു​ശേ​ഷം ഡോ​ള​ർ കൂ​ടു​ത​ൽ ക​രു​ത്തു​ കാ​ണി​ച്ചു.

ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​തും അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണം വ​രു​ത്തും. ക്രൂ​ഡ് വി​ല വാ​ണി​ജ്യ​ക​മ്മി കൂ​ട്ടും. അ​തു രൂ​പ​യ്ക്കു സ​മ്മ​ർ​ദ​മാ​കും. അ​മേ​രി​ക്ക പ​ലി​ശ നി​ര​ക്കു കൂ​ട്ടു​ന്പോ​ൾ മൂ​ല​ധ​ന​നി​ക്ഷേ​പം തി​രി​ച്ചൊ​ഴു​കും. ഇ​തെ​ല്ലാം ചേ​ർ​ന്നു സെ​പ്റ്റം​ബ​ർ ആ​കു​ന്പോ​ഴേ​ക്ക് രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കു മൂ​ന്നു ശ​ത​മാ​നം താ​ഴ്ത്തു​മെ​ന്നു നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു. ഡോ​ള​ർ വി​ല 656 രൂ​പ​യ്ക്കും 67 രൂ​പ​യ്ക്കു​മി​ട​യി​ലാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

ഇ​തി​നി​ടെ, തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ദി​വ​സ​വും ഓ​ഹ​രി​വി​ല​ക​ൾ ക​യ​റി. ന​ല്ല കാ​ല​വ​ർ​ഷം കി​ട്ടു​മെ​ന്ന കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​മാ​ണു പ്ര​ചോ​ദ​ന​മാ​യ​ത്. കാ​ല​വ​ർ​ഷം ന​ന്നാ​യാ​ൽ ഗ്രാ​മ​ങ്ങ​ളി​ൽ വ​രു​മാ​ന​വും വി​ല്പ​ന​യും കൂ​ടും.

കാ​ർ​ഷി​കമേ​ഖ​ല​യ്ക്കു നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ഓ​ഹ​രി​വി​ല കു​തി​ച്ചു. ക​ന്പ​നി​യു​ടെ മൊ​ത്തം വി​പ​ണി​മൂ​ല്യം ഒ​രു​ ല​ക്ഷം കോ​ടി രൂ​പ ക​വി​ഞ്ഞു. ഇ​തോ​ടെ ര​ണ്ടാ​മ​ത്തെ വി​ല​പ്പെ​ട്ട വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യി മ​ഹീ​ന്ദ്ര. ഒ​ന്നാം​സ്ഥാ​ന​ത്ത് 2.76 ല​ക്ഷം കോ​ടി വി​പ​ണി​മൂ​ല്യ​മു​ള്ള മാ​രു​തി സു​സു​കി​യാ​ണ്.