പ്രാഗ്: ഓസ്കർ പുരസ്കാരം നേടിയ വൺ ഫ്ളൂ ഓവർ ദ കുക്കൂസ് നെസ്റ്റ്, അമഡേയസ് എന്നീ പ്രശസ്ത ചലച്ചിത്രങ്ങളുടെ സംവിധായകൻ മിലോസ് ഫോർമാൻ (86) അന്തരിച്ചു.
ചെക്കോസ്ലോവാക്യയിൽ ജനിച്ച ഫോർമാൻ 1960-കളിൽ അമേരിക്കയിലെത്തി. മാതാപിതാക്കൾ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കോൺസെൻട്രേഷൻ ക്യാന്പിൽ മരണമടഞ്ഞതിനാൽ അനാഥനായാണ് വളർന്നത്. ദ പീപ്പിൾ വഴ്സസ് ലാറി ഫ്ളിന്റ്, മെൻ ഓൺ ദ മൂൺ, വാൽമോണ്ട്, റാഗ്ടൈം, ഹെയർ തുടങ്ങിയവയാണ് മറ്റു സിനിമകൾ.
ചെക്കോസ്ലോവാക്യയിലെ നവസിനിമാ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിലൊരാളാണ്. 2007-ൽ അമേരിക്കയിൽനിന്ന് ചെക്ക് റിപ്പബ്ലിക്കിൽ തിരിച്ചെത്തി.
സംവിധായകൻ മിലോസ് ഫോർമാൻ അന്തരിച്ചു
12:00 AM Apr 17, 2018 | Deepika.com