വത്തിക്കാന്‍ സിറ്റി: എമരിറ്റസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്റെ 91-ാം ജന്മദിനം ഇന്നലെ ആഘോഷിച്ചു. വിരമിച്ചശേഷം ബനഡിക്ട് പതിനാറാമന്‍ വിശ്രമജീവിതം നയിക്കുന്ന മതേര് എക്ളേസ്യസ് സന്യാസമഠത്തിലായിരുന്നു ലളിതമായ ആഘോഷം.
ബനഡിക്ട്ട് പതിനാറാമന്റെ 94 വയസുള്ള മൂത്ത സഹോദരനും വൈദികനുമായ ജോര്‍ജ് റാറ്റ്സിംഗറും സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗെയ്ന്സ്വെയ്നും ബവേറിയൻ പ്രധാനമന്ത്രി ഹോഴ്സ്റ്റ് സിഹോഫറും പങ്കെടുത്തു.
2005 ഏപ്രില്‍ മാര്‍പാപ്പയായ ബനഡിക്ട് പതിനാറാമൻ 2013 ഫെബ്രുവരിയിലാണ് വിരമിച്ചത്.
ബനഡിക്ട് പതിനാറാമന്റെ 91-ാം ജന്മദിനം ആഘോഷിച്ചു
12:00 AM Apr 17, 2018 | Deepika.com