ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശബ്ദം ഹെലികോപ്റ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദം പോലെയാണോ? ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. രാജ്ഞി നടത്തിയ താരതമ്യം ലോകത്തിലെ തമാശപറച്ചിൽക്കാരെ മുഴുവൻ തോല്പിക്കുന്നതായിരുന്നു.
ബക്കിങാം പാലസിലെ പൂന്തോട്ടത്തിൽ പ്രകൃതിശാസ്ത്രജ്ഞൻ ഡേവിഡ് ആറ്റൻബറോയുമൊന്നിച്ച് ടെലിവിഷൻ ഡോക്യുമെന്ററി ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്നു രാജ്ഞി . അപ്പോഴാണ് മുകളിലൊരു ഹെലികോപ്റ്റർ വട്ടമിടാൻ തുടങ്ങിയത്. “ആളുകൾ സംസാരിക്കുന്പോൾ മാത്രം ഹെലികോപ്റ്റർ വട്ടമിടുന്നതെന്തുകൊണ്ടാണ്? ശബ്ദം കേട്ടാൽ പ്രസിഡന്റ് ട്രംപിന്റേതുപോലുണ്ട്.”- രാജ്ഞിപറഞ്ഞു.
കോമൺവെൽത്ത് രാജ്യങ്ങളിൽ വനസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഡോക്യുമെന്ററിയാണ് ചിത്രീകരിക്കുന്നത്. ‘ദ് ക്യൂൻസ് ഗ്രീൻ പ്ലാനറ്റ്’ എന്നാണു പേര്. 16ന് സംപ്രേഷണം ചെയ്യും.
ട്രംപിന്റെ ശബ്ദം ഹെലികോപ്റ്ററിന്റെ ഒച്ചപോലെ : എലിസബത്ത് രാജ്ഞി
12:50 AM Apr 13, 2018 | Deepika.com