വത്തിക്കാൻ സിറ്റി: പരിസ്ഥിതി സൗഹൃദ റേസ് കാറിന് ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം. പൂർണമായും വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാറാണ് ബുധനാഴ്ച വത്തിക്കാനിൽ മാർപാപ്പ ആശീർവദിച്ചത്.
ഇലക്ട്രിക് കാറുകൾ മാത്രം പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരമായ ഫോർമുല ഇ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാറാണിത്. ചാന്പ്യൻഷിപ്പിന്റെ മാനേജർമാരും ഡ്രൈവർമാരും മെക്കാനിക്കുകളും അടങ്ങിയ സംഘം മാർപാപ്പയെ കാണാനെത്തുകയായിരുന്നു. ഇലക്ട്രിക് കാറുകളുടെ ഓട്ട മത്സരം നാളെ റോമിൽ നടക്കുന്നുണ്ട്.
പരിസ്ഥിതിസൗഹൃദ റേസ് കാറിന് മാർപാപ്പയുടെ അനുഗ്രഹം
12:50 AM Apr 13, 2018 | Deepika.com