1. ടെനറിഫ് വിമാനത്താവളം, കാനറിദ്വീപ്, സ്പെയിൻ (അറ്റ്ലാന്റിക് സമുദ്രം). പാനാം -കെഎൽഎം വിമാനങ്ങൾ കൂട്ടിയിടിച്ചു. 1977 മാർച്ച് 27. മരണം 583.
2. മധ്യജപ്പാനിലെ തകാമഗഹാര മലയിൽ ജപ്പാൻ എയർലൈൻസിന്റെ ബോയിംഗ് 747 ഇടിച്ചു. 1985 ഓഗസ്റ്റ് 12. മരണം 520.
3. ഡൽഹിക്കടുത്ത് ചർഖി ദാദ്രിക്കു മുകളിൽ സൗദിയയുടെ ബോയിംഗ് 747 ഉം കസാഖ്സ്ഥാൻ എയർലൈൻസിന്റെ ഇല്യൂഷിൻ -76 ഉം കൂട്ടിയിടിച്ച് 1996 നവംബർ 12. മരണം 349.
4. ഫ്രാൻസിൽ പാരീസിനു വടക്ക് എർമനോൺവീൽ വനത്തിൽ ടർക്കിഷ് എയർലൈൻസിന്റെ ഡിസി-10 വിമാനം തകർന്നുവീണു. 1974 മാർച്ച് 3. മരണം 346.
5. കാനഡയിൽനിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ബോംബ് പൊട്ടി വിമാനം അയർലൻഡിനു സമീപം കടലിൽ തകർന്നുവീണു. 1985 ജൂൺ 23. മരണം 329.
6. ചരക്കുകൾക്കിടയിൽ തീപിടിച്ചപ്പോൾ റിയാദിൽ തിരിച്ചിറക്കിയ സൗദി അറേബ്യൻ എയർലൈൻസ് വിമാനം തകർന്നു. 1980 ഓഗസ്റ്റ് 19. മരണം 301.
7. ഹോളണ്ടിൽനിന്നു മലേഷ്യയിലേക്കു പറന്ന മലേഷ്യ എയർലൈൻസ് ബോയിംഗ് 777-200 യുക്രെയ്നു മുകളിൽ മിസൈൽ ഏറ്റുവീണു. 2017 ജൂലൈ 17. മരണം 298.
8. പേർഷ്യൻ ഗൾഫിലുണ്ടായിരുന്ന യുഎസ് യുദ്ധക്കപ്പൽ മിസൈൽ തൊടുത്ത് ഇറാന്റെ വിമാനം വീഴത്തി. 1988 ജൂലൈ 3. മരണം 290.
9. ഇറാനിലെ കെർമൻ മലനിരകളിൽ ഇറാൻ വ്യോമസേനയുടെ ഇല്യൂഷിൻ -76 വിമാനം തകർന്നു. 2003 ഫെബ്രുവരി 19. മരണം 275.
10. ഷിക്കാഗോയിലെ ഒ ഹാര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ ഡിസി 10 വിമാനം ഒരു മൈലിനപ്പുറം തകർന്നുവീണു. 1979 മേയ് 25. മരണം 272.
11. പാനാം വിമാനത്തിൽ ലിബിയൻ ഏജന്റ് വച്ച ബോംബ് സ്കോട്ലൻഡിനു മുകളിൽ പൊട്ടിത്തെറിച്ചു. 1988 ഡിസംബർ 21. മരണം 270.
12. ദക്ഷിണകൊറിയൻ വിമാനത്തെ സോവ്യറ്റ് യൂണിയൻ സഖാലിൻ ദ്വീപിനു മുകളിൽ വെടിവച്ചിട്ടു. 1983 സെപ്റ്റംബർ 1. മരണം 269.
13. ന്യൂയോർക്കിലെ സെപ്റ്റംബർ 11 ആക്രമണത്തിൽ നാലു ബോയിംഗ് വിമാനങ്ങൾ തകർന്നു. 2001 സെപ്റ്റംബർ 11. മരണം 265.
14. ന്യൂയോർക്കിൽ അമേരിക്കൻ എയർലൈൻസിന്റെ എയർബസ് പറന്നുയർന്ന ഉടനെ തകർന്നു. 2001 നവംബർ 12. മരണം 265.
വലിയ വ്യോമദുരന്തങ്ങൾ
12:52 AM Apr 12, 2018 | Deepika.com