മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്സ്യുവി 500 മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് 18ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 2011ൽ വിപണിയിൽ അവതരിപ്പിച്ചതിനുശേഷം ഇത് രണ്ടാംതവണയാണ് എക്സ്യുവി 500 പരിഷ്കരിച്ച് വിപണിയിലെത്തുന്നത്.
2015ൽ എൻജിൻ പരിഷ്കരിച്ച് അവതരിപ്പിച്ചിരുന്നു. രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങളുമായാണ് എക്സ്യുവി 500നെ മഹീന്ദ്ര അവതരിപ്പിക്കുന്നത്. വില: 13 ലക്ഷം രൂപ മുതൽ.
മഹീന്ദ്രയുടെ പുതിയ എക്സ്യുവി 500 അടുത്ത ആഴ്ച
12:51 AM Apr 12, 2018 | Deepika.com