എ​ച്ച്ഡി​എ​ഫ്സി പ​ലി​ശ കൂ​ട്ടി

12:52 AM Apr 11, 2018 | Deepika.com
മും​ബൈ: ഹൗ​സിം​ഗ് ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്ഡി​എ​ഫ്സി) നാ​ല​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ കൂ​ട്ടി. 30 ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ൾ​ക്ക് 0.05 ശ​ത​മാ​ന​വും 30 ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള​വ​യ്ക്ക് 0.20 ശ​ത​മാ​ന​വു​മാ​ണ് വ​ർ​ധ​ന. 2013 ഡി​സം​ബ​റി​നു ശേ​ഷ​മു​ള്ള ആ​ദ്യ​വ​ർ​ധ​ന​യാ​ണി​ത്.

30 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​യ്ക്ക് ഇ​നി 8.45 ശ​ത​മാ​ന​മാ​കും പ​ലി​ശ. 30 ല​ക്ഷം മു​ത​ൽ 75 ല​ക്ഷം വ​രെ 8.60 ശ​ത​മാ​ന​വും അ​തി​നു മു​ക​ളി​ൽ 8.70 ശ​ത​മാ​ന​വു​മാ​കും നി​ര​ക്ക്. സ്ത്രീ​ക​ൾ​ക്ക് 0.05 ശ​ത​മാ​നം ഇ​ള​വു​ണ്ട്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭ​വ​ന​വാ​യ്പാ സ്ഥാ​പ​ന​മാ​ണ് എ​ച്ച്ഡി​എ​ഫ്സി.