ഇസ്ലാമാബാദ്: രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്ന മുൻ പാക് സൈനിക ഏകാധിപതി പർവേസ് മുഷാറഫ് അടുത്തമാസം പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ പാക് അവാമി ഇത്തേഹദിന്റെ മുതിർന്ന നേതാവ് അറിയിച്ചു.
ചികിത്സയ്ക്കായി പ്രത്യേക അനുമതിയോടെ വിദേശത്തേക്കു പോയ മുഷാറഫ് ഒരു വർഷമായി ദുബായിയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. ഈയിടെ അദ്ദേഹത്തിന്റെ പാസ്പോർട്ട് സസ്പെൻഡ് ചെയ്യാൻ കോടതി പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നിരവധി ജഡ്ജിമാരെ പിരിച്ചുവിടുകയും മുതിർന്ന ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തെന്ന കുറ്റത്തിനാണ് അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്. ബേനസീർ വധക്കേസിലും മുഷാറഫ് വിചാരണ നേരിടുന്നു. കോടതി നേരത്തെ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മുഷാറഫ് അടുത്ത മാസം പാക്കിസ്ഥാനിലെത്തും
01:12 AM Mar 24, 2018 | Deepika.com