മുഖം തിരിച്ചറിഞ്ഞ് ബാങ്കിംഗ്

01:12 AM Mar 24, 2018 | Deepika.com
കൊ​​​ച്ചി: വ​​​രു​​​ന്ന 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​മേ​​​ഖ​​​ല​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ​​വ​​​ത്ക​​​ര​​​ണം കൊ​​​ണ്ടു​​​വ​​​രു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വെ​​​ർ​​​ച്വ​​​ൽ മീ​​​ഡി​​​യ​​​യാ​​​യി​​രു​​ന്നു ഹാ​​​ഷ് ഫ്യൂ​​​ച്ച​​​റി​​​ലെ എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സോ​​​ണി​​​നു​​​ള്ള ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സ്റ്റാ​​​ളി​​​ലെ പ്ര​​​ത്യേ​​​ക​​​ത. നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ വ്യ​​​ക്തി​​​ക​​​ളു​​​ടെ ദൈ​​​ന​​​ദി​​​ന ജീ​​​വി​​​ത​​​ത്തി​​​ലും ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന രം​​​ഗ​​​ത്തും കൊ​​​ണ്ടു​​​വ​​​രു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ൻ​​​പ​​​ത് മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വെ​​​ർ​​​ച്വ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ മു​​​ഖം തി​​​രി​​​ച്ച​​​റി​​​ഞ്ഞു ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​നെ​​ക്കു​​റി​​ച്ചും ബ്ലോ​​​ക്ക് ചെ​​​യി​​​ൻ ടെ​​​ക്നോ​​​ള​​​ജി, ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ല്​​​കു​​​ന്ന​​​തെ​​​ങ്ങ​​​നെയെ​​​ന്നും വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.