കൊച്ചി: കറൻസി ഇടപാടുകളില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വയംനിയന്ത്രിത സൂപ്പർമാർക്കറ്റ് അവതരിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവ സംരംഭകരുടെ "വാട്ട്അസെയ്ൽ' എന്ന സ്റ്റാർട്ടപ്. മലയാളി സ്റ്റാർട്ടപ്പുകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായതും ഇതാണ്.
ക്യൂആർ കോഡ് വഴിയാകും സൂപ്പർമാർക്കറ്റിലേക്കു പ്രവേശിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സൂപ്പർമാർക്കറ്റുകളിൽ എല്ലാത്തരം ഉത്പന്നങ്ങളും ലഭ്യമാകും. സൂപ്പർമാർക്കറ്റിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണെന്നും കേരളത്തിൽ ഇത് ഉടൻ അവതരിപ്പിക്കുമെന്നും സ്ഥാപകർ പറയുന്നു.
ഭാവിയുടെ വാഗ്ദാനം: സ്വയം നിയന്ത്രിത സൂപ്പർ മാർക്കറ്റ്
01:12 AM Mar 24, 2018 | Deepika.com