കൊച്ചി: ടോൾ ജംഗ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്തുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ്റ്റാഗ് സ്റ്റിക്കറുകൾ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
പ്രത്യേക ക്യൂവിലൂടെ ടോൾ ജംഗ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണു ഫാസ്റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംഗ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാമെന്നതാണ് പ്രത്യേകത. ദേശീയപാതാ അഥോറിറ്റിയും റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് ഫാസ്റ്റാഗ് സ്റ്റിക്കർ തയാറാക്കിയത്.
ഫാസ്റ്റാഗിനെ അറിയാൻ തിരക്ക്
01:12 AM Mar 24, 2018 | Deepika.com