വാഷിംഗ്ടൺ ഡിസി: ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യയുടെയും അമേരിക്കയുടെയും താത്പര്യങ്ങൾ ഒന്നാണെന്ന് അമേരിക്കൻ നാവികസേനാ മേധാവി അഡ്മിറൽ ജോൺ റിച്ചാഡ്സൺ. അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം ഇതു പറഞ്ഞത്. അമേരിക്കയുടെ നാവികസേനാ സെക്രട്ടറി റിച്ചാർഡ് വി. സ്പെൻസറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കാനുള്ള നീക്കങ്ങളിൽ അമേരിക്ക വിശ്വസ്ത പങ്കാളിയായി കരുതുന്നത് ഇന്ത്യയെയാണ്. ലാംബയുമായി റിച്ചാഡ്സൺ കൂടിക്കാഴ്ച നടത്തുന്നത് ഇത് നാലാം വട്ടമാണ്.
റിം ഓഫ് ദ പസഫിക്, മലബാർ നാവികാഭ്യാസങ്ങൾ ഇരു നാവികസേനകളും തമ്മിലുള്ള ബന്ധം ശക്തമായതിന്റെ ഉദാഹരണങ്ങളാണെന്ന് റിച്ചാഡ്സൺ കൂട്ടിച്ചേർത്തു.
ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെയും അമേരിക്കയുടെയും താത്പര്യങ്ങൾ ഒന്ന്
02:58 AM Mar 23, 2018 | Deepika.com