സോമാലിയയിൽ 14 മരണം
02:58 AM Mar 23, 2018 | Deepika.com
മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കുറഞ്ഞതു 14 പേർ കൊല്ലപ്പെട്ടു. വഴിയാത്രക്കാരും കച്ചവടക്കാരുമാണു കൊല്ലപ്പെട്ടത്.പത്തുപേർക്കു പരിക്കേറ്റു. തീവ്രവാദ ഗ്രൂപ്പായ അൽഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒരു മാസം മുന്പ് മൊഗാദിഷുവിലുണ്ടായ രണ്ടു കാർബോംബ് സ്ഫോടനങ്ങളിൽ 21 പേർക്കു ജീവഹാനി നേരിട്ടു.