36 സിറിയൻ സൈനികരെ ഐഎസ് കൊലപ്പെടുത്തി
01:42 AM Mar 21, 2018 | Deepika.com
ഡമാസ്കസ്: ഡമാസ്കസിലെ കാദം ഡിസ്ട്രിക്ടിൽ മിന്നലാക്രമണം നടത്തിയ ഐഎസ് ഭീകരർ 36 സിറിയൻ സൈനികരെ കൊലപ്പെടുത്തി. ഡമാസ്കസ് പ്രാന്തത്തിലെ ഈസ്റ്റേൺ ഗൂട്ടായിൽ വിമതരുമായി സിറിയൻ സേന പോരാട്ടം തുടരുന്നതിനിടെയാണു മിന്നലാക്രമണം. കാദം ഡിസ്ട്രിക്ടിലെ ആക്രമണത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഐഎസിന്റെ ഭാഗത്തുണ്ടായ ആൾനാശത്തെക്കുറിച്ചു കൃത്യമായ വിവരമില്ല.