കൊച്ചി: സ്മാർട് ഫോൺ ബ്രാൻഡ് ആയ വിവോ ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ആമിർഖാനെ നിയമിച്ചു. വിവോയുടെ വരാനിരിക്കുന്ന പുതിയ ഉത്പന്നങ്ങൾക്കും മോഡലുകൾക്കും കമ്പനിയുടെ ആശയവിനിമയ പ്രവർത്തനങ്ങൾക്കും ഇനി ആമിർഖാൻ നേതൃത്വം നല്കും.
ആമിറുമായുള്ള പങ്കാളിത്തം വിവോയ്ക്ക് ഇന്ത്യയിൽ പുതിയ സാധ്യതകൾ തുറന്നു നല്കുമെന്ന് വിവോ ഇന്ത്യ സിഎംഒ കെന്നി സെങ് പറഞ്ഞു.
ഉടൻതന്നെ വിവോയുടെ വിപണിയിൽ എത്താനിരിക്കുന്ന ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് കാമ്പയിനിലും ടിവി പരസ്യങ്ങളിലും ആമിർഖാൻ പ്രത്യക്ഷപ്പെടും.
ആമിർ ഖാൻ വിവോ ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡർ
12:29 AM Mar 21, 2018 | Deepika.com