ദുബായ്: പത്തു ലക്ഷം ഡോളറിന്റെ ആഗോള അധ്യാപക അവാർഡ് ബ്രിട്ടീഷുകാരി ആൻഡ്രിയ സഫിറാകോവുവിന്. ബ്രെന്റിലെ അൽപേർട്ടൺ കമ്യൂണിറ്റി കോളജിൽ ആർട്ട് ടീച്ചറായ ആൻഡ്രിയ, പാവപ്പെട്ട വിദ്യാർഥികളുടെ ക്ഷേമത്തിനായി ചെയ്ത സേവനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. നിരവധി രാജ്യങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന ബ്രെന്റ് ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിൽ ഒന്നാണ്.
കുട്ടികളുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനായി 35 ഭാഷകളുടെ അടിസ്ഥാന വിവരങ്ങൾ അവർ ഹൃദിസ്ഥമാക്കി. വിവിധ നാടുകളിൽനിന്നുള്ള കുട്ടികൾക്കു പ്രയോജനപ്രദമായി വിധത്തിൽ കരിക്കുലം ഉടച്ചുവാർക്കുകയും ചെയ്തു.
മലയാളി വ്യാവസായി സണ്ണി വർക്കി നേതൃത്വം നല്കുന്ന വർക്കി ഫൗണ്ടേഷനാണ് അവാർഡ് നല്കുന്നത്. അവാർഡ് നേടിയ ആൻഡ്രിയയെ ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അനുമോദിച്ചു.
ബ്രിട്ടീഷ് അധ്യാപികയ്ക്ക് 10 ലക്ഷം ഡോളറിന്റെ അവാർഡ്
12:55 AM Mar 20, 2018 | Deepika.com