സലാല: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് 2017ലെ ബെസ്റ്റ് എക്സ്ചേഞ്ച് ഹൗസ് പുരസ്കാരം. ബാങ്ക് മസ്കറ്റ് ഏർപ്പെടുത്തിയ പുരസ്കാരം തുടർച്ചയായി ഇതു മൂന്നാം തവണയാണ് ഗ്ലോബൽ മണി എക്സ്ചേഞ്ചിനു ലഭിക്കുന്നത്.
ഹോട്ടൽ ഗ്രാൻഡ് മില്ലേനിയത്തിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരലബ്ധിയിൽ സന്തോഷമുണ്ടെന്നും വിശ്വാസമർപ്പിച്ച ഏവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ മണി എക്സ്ചേഞ്ചിനു ബെസ്റ്റ് എക്സ്ചേഞ്ച് ഹൗസ് പുരസ്കാരം
11:13 PM Mar 19, 2018 | Deepika.com