ഇസ്ലാമാബാദ്: ഈ മാസം 19, 20 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ലോകവ്യാപാര സംഘടനയുടെ യോഗത്തിൽനിന്നു പാക്കിസ്ഥാൻ വിട്ടുനിൽക്കും. പാക്കിസ്ഥാന്റെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന ആരോപിച്ചാണു യോഗം ബഹിഷ്കരിക്കുന്നത്.
ഡൽഹിയിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥർക്കു സമാധാനത്തോടെ തങ്ങാനുള്ള സാഹചര്യമില്ലെന്ന് ആരോപിച്ച പാക് വിദേശകാര്യമന്ത്രാലയ വക്താവ്് സാഹചര്യം മെച്ചപ്പെടുന്നതുവരെ സ്ഥാനപതിയെ ഇന്ത്യയിലേക്ക് അയയ്ക്കേണ്ടതില്ലെന്നാണു തീരുമാനമെന്നു പറഞ്ഞു. സ്ഥാനപതിക്കു പിന്നാലെ കുടുംബാംഗങ്ങളെയും തിരിച്ചുവിളിക്കുമോ എന്ന ചോദ്യത്തിന് കാത്തിരിക്കാം എന്നായിരുന്നു മറുപടി.
ഇന്ത്യയിലെ യോഗത്തിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ല
01:30 AM Mar 18, 2018 | Deepika.com