വീടിനു മുകളിൽ വിമാനം വീണ് 10 മരണം
01:05 AM Mar 18, 2018 | Deepika.com
മനില: ഫിലിപ്പീൻസിലെ മനിലയ്ക്കടുത്തു വിമാനം വീടിനു മുകളിൽ തകർന്നുവീണു പത്തു മരണം. വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ, അമ്മ, അമ്മൂമ്മ എന്നിവരുമാണു മരിച്ചത്. സ്വകാര്യ ചാർട്ടർ കന്പനിയുടെ പൈപ്പർ പിഎ-23 അപ്പാച്ചെ വിമാനമാണു തകർന്നത്.