സിലിക്കൺവാലി: ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്കയെ സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് സസ്പെൻഡ് ചെയ്തു. പ്രൈവസി പോളിസികൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി 2016ൽ പ്രവർത്തിച്ച സ്ഥാപനമാണ് കേംബിജ് അനലിറ്റിക്ക. മാതൃകമ്പനിയായ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലബോറട്ടറീസിനെയും (എസ്സിഎൽ) പുറത്താക്കിയിട്ടുണ്ട്. ഷെയർ ചെയ്യപ്പെട്ട ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാത്തതിനാണ് നടപടി.
ഡാറ്റാ അനലിറ്റിക്സ് കമ്പനിയെ ഫേസ്ബുക്ക് പുറത്താക്കി
11:58 PM Mar 17, 2018 | Deepika.com