വിജയം ആഘോഷിക്കാൻ പ്രീമിയോ

11:58 PM Mar 17, 2018 | Deepika.com
ഓട്ടോസ്പോട്ട് /ഐബി

സെ​സ്റ്റി​ന്‍റെ 85,000 വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​ത് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ് വി​പ​ണി​യി​ൽ അ​വ​തി​രി​പ്പി​ച്ച സ്പെ​ഷ​ൽ എ​ഡി​ഷ​ൻ വേ​രി​യ​ന്‍റാ​ണ് സെ​സ്റ്റ് പ്രീ​മി​യോ. സെ​ഡാ​ൻ മോ​ഡ​ലാ​യ സെ​സ്റ്റി​ന്‍റെ എ​ക്സ്എം, എ​ക്സ്ടി വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് പ്രീ​മി​യോ ല​ഭ്യ​മാ​കു​ക.

ക​റു​പ്പി​ന്‍റെ അ​ഴ​ക് അ​ങ്ങി​ങ്ങ് ചാ​ലി​ച്ചാ​ണ് പ്രീ​മി​യോ​യു​ടെ ഡി​സൈ​ൻ. ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​ർ, റൂ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്ലോ​സി ബ്ലാ​ക്ക് നി​റം ന​ല്കി​യി​രി​ക്കു​ന്നു. മ​ൾ​ട്ടി റി​ഫ്ല​ക്ട​ർ യൂ​ണി​റ്റു​ള്ള സ്മോ​ക്ക്ഡ് ഹെ​ഡ് ലാ​ന്പ് വാ​ഹ​ന​ത്തി​ന് പ്ര​ത്യേ​ക പ്രൗ​ഢി ന​ല്കു​ന്നു​ണ്ട്. ബം​ബ​റി​ലും ഡു​വ​ൽ ടോ​ണ്‍ ട്രീ​റ്റ്മെ​ന്‍റ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഷൈ​നി ബ്ലാ​ക്ക് ക​ള​റി​ലു​ള്ള റി​യ​ൽ സ്പോ​യി​ല​റാ​വ​ട്ടെ ഓ​പ്ഷ​ണ​ലാ​യി ല​ഭി​ക്കും. ക​റു​പ്പ​ല്ലാ​ത്ത വീ​ൽ ക​വ​റു​ക​ളും വാ​ഹ​ന​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ടെ​യി​ൽ​ഗേ​റ്റി​ലും സീ​റ്റ് ക​വ​റു​ക​ളി​ലും പ്രീ​മി​യോ ബാ​ഡ്ജിം​ഗു​ണ്ട്.

പു​ഞ്ചി​രി​ക്കു​ന്ന മു​ഖം

ക​റു​ത്ത ഗ്രി​ല്ലി​നും എ​യ​ർ​ഡാ​മി​നു​മൊ​പ്പം ഫോ​ഗ് ലാ​ന്പ് ഭാ​ഗ​ത്തി​നും ക​റു​പ്പു ന​ല്കി​യി​രി​ക്കു​ന്നു. പു​ഞ്ചി​രി​ക്കു​ന്ന മു​ഖം എ​ന്നു പ​റ​യ​ത്ത​ക്ക​വി​ധ​ത്തി​ൽ ഗ്രി​ല്ലി​നു താ​ഴെ ക്രോം ​ഇ​ൻ​സേ​ർ​ട്ടും ചു​റ്റും ഗ്ലോ​സി ബ്ലാ​ക്ക് ഇ​ൻ​സേ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​തു​മയു​ള്ള ഡി​സൈ​നിം​ഗ് ത​ന്നെ​യാ​ണ് കാ​ബി​നി​ലു​മു​ള്ള​ത്. വി​ശാ​ല​മാ​യ ടാ​ൻ ഫി​നി​ഷ്ഡ് ഡു​വ​ൽ ടോ​ണ്‍ ഡാ​ഷ്ബോ​ർ​ഡ് ആ​രെ​യും ആ​ക​ർ​ഷി​ക്കും. സെ​ൻ​ട്ര​ൽ കോ​ണ്‍സോ​ളി​ൽ നാ​വി​ഗേ​ഷ​ൻ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ ഹ​ർ​മ​ൻ ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​നൊ​പ്പം സ്റ്റി​യ​റിം​ഗ് വീ​ലി​ൽ ക​ണ്‍ട്രോ​ൾ യൂ​ണി​റ്റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ൻ​ജി​ൻ

1248 സി​സി, 1.3 ലി​റ്റ​ർ 4-സി​ലി​ണ്ട​ർ ബി​എ​സ്-4 ക്വാ​ഡ്രാ​ജെ​റ്റ്, കോ​മ​ണ്‍ റെ​യി​ൽ ട​ർ​ബോ ഡീ​സ​ൽ എ​ൻ​ജി​നാ​ണ് സെ​സ്റ്റ് പ്രീ​മി​യോ​യു​ടെ ക​രു​ത്ത്. ഇ​ത് 74 ബി​എ​ച്ച്പി പ​വ​റി​ൽ 190 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഗി​യ​ർ​ബോ​ക്സ് 5 സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ. എ​എം​ടി വേ​രി​യ​ന്‍റ് ഇ​ല്ല.

ര​ണ്ടു നി​റ​ങ്ങ​ൾ

ടൈ​റ്റാ​നി​യം ഗ്രേ, ​പ്ലാ​റ്റി​നം സി​ൽ​വ​ർ

മികച്ച സു​ര​ക്ഷ

ഗ്ലോ​ബ​ൽ എ​ൻ​സി​എ​പി സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ നാ​ലു സ്റ്റാ​ർ ല​ഭി​ച്ച മോ​ഡ​ലാ​ണ് ടാ​റ്റാ സെ​സ്റ്റ്. ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, സ്പീ​ഡ് സെ​ൻ​സിം​ഗ് ഡോ​ർ ലോ​ക്ക്, ചൈ​ൽ​ഡ് സേ​ഫ്റ്റി ലോ​ക്ക്, ഉ​ള്ളി​ൽ ആ​ന്‍റി ഗ്ലെ​യ​ർ മി​റ​ർ,

വി​ല: `7.54 ല​ക്ഷം

മൈ​ലേ​ജ്: 23 കി​ലോ​മീ​റ്റ​ർ