ഡമാസ്കസ്: വിമതരുടെ നിയന്ത്രണത്തിലുള്ള ഈസ്റ്റേൺഗൂട്ടായിലെ കഫാർ ബറ്റ്നാ പട്ടണത്തിൽ സിറിയൻ, റഷ്യൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിലെ കുർദു നിയന്ത്രണത്തിലുള്ള പട്ടണത്തിൽ തുർക്കി നടത്തിയ ഷെല്ലാക്രമണത്തിൽ 22 പേർക്കു ജീവഹാനി നേരിട്ടു. സിറിയയിലെ ആഭ്യന്തരയുദ്ധം എട്ടാംവർഷത്തിലേക്കു പ്രവേശിച്ചെങ്കിലും ഇനിയും സമാധാന സാധ്യത തെളിഞ്ഞിട്ടില്ല.
ഈസ്റ്റേൺ ഗൂട്ടായിൽ നിന്നു സിവിലിയന്മാരുടെ കൂട്ടപ്പലായനം രണ്ടാം ദിവസവും തുടരുകയാണ്.
സിറിയയിൽ 68 മരണം
01:54 AM Mar 17, 2018 | Deepika.com