വാഷിംഗ്ടൺ ഡിസി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആർ മക് മാസ്റ്ററെ പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പകരം ആളിനെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും അതു കഴിഞ്ഞാലുടൻ മക് മാസ്റ്ററുടെ കസേര തെറിക്കുമെന്നും പത്രം പറഞ്ഞു.
യുഎന്നിലെ മുൻ സ്ഥാനപതി ജോൺ ബോൾട്ടൻ, ദേശീയ സുരക്ഷാ സമിതി ചീഫ് ഓഫ് സ്റ്റാഫ് കെയിത് കെല്ലോഗ് എന്നിവരെയാണു മക്മാസ്റ്ററുടെ പദവിയിലേക്കു പരിഗണിക്കുന്നതെന്നു സൂചനയുണ്ട്.
മക് മാസ്റ്ററുടെ കസേര തെറിക്കും
01:54 AM Mar 17, 2018 | Deepika.com