തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷന് കുറഞ്ഞ പലിശനിരക്കിൽ 200 കോടി രൂപ വായ്പ (8.47 ശതമാനം) ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി (ഐഐഎഫ്സിഎൽ) അനുവദിച്ചു.
ഐഐഎഫ്സിഎല്ലിൽ നിന്നും വായ്പ സഹായം ലഭ്യമായതുമൂലം കെഎഫ്സിയുടെ മൂലധനച്ചെലവ് കുറയ്ക്കാനും ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ വായ്പ അനുവദിക്കാനും കഴിയും. ആദ്യമായാണ് കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഐഐഎഫ്സിഎല്ലിൽനിന്നു വ്യാവസായിക സംരംഭങ്ങൾക്ക് ധനസഹായം നല്കുന്നതിനായി കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുന്നതെന്നു കെഎഫ്സി സിഎംഡി സഞ്ജീവ് കൗശിക് പറഞ്ഞു.
ഇതുവരെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ പണം സമാഹരിച്ചാണ് കെഎഫ്സി അതിന്റെ വായ്പാ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. തന്മൂലം താരതമ്യേന ഉയർന്ന പരിശക്കു മാത്രമേ വ്യവസായികൾക്ക് വായ്പ നൽകാൻ കഴിയുമായിരുന്നുള്ളൂ.
കെഎഫ്സിക്ക് 200 കോടി രൂപ വായ്പ
12:08 AM Mar 17, 2018 | Deepika.com