കൊച്ചി: വേൾഡ് കണ്‍സൾട്ടിംഗ് ആൻഡ് റിസർച്ച് കോർപറേഷന്റെ നേതൃത്വത്തിൽ സിംഗപ്പൂരിൽ നടത്തിയ ഏഷ്യൻ ബ്രാൻഡ് ലീഡർഷിപ് കോണ്‍ക്ലേവിൽ -ഏഷ്യാസ് മോസ്റ്റ് വാല്യൂബിൾ ബിസിനസ് ബ്രാൻഡ്സ് 2017-18 അവാർഡ് സ്കൈലൈൻ കരസ്ഥമാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രകടനമാണു അവാർഡിന് അർഹമായത്.
കോണ്‍ക്ലേവിൽ വച്ച് സ്കൈലൈൻ ബിൽഡേഴ്സ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആർ. രാജ്മോഹൻ എഫ്സിബി ഉൽക്കാ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ രോഹിത് ഓഹ്രി, യുകെ ഏഷ്യൻ ബിസിനസ് കൗണ്‍സിൽ ചെയർമാൻ താഹ കോബണ്‍ എന്നിവരിൽനിന്നു അവാർഡ് ഏറ്റുവാങ്ങി.
സമീപകാലത്ത് സ്കൈലൈനെ മോസ്റ്റ് റെസ്പെക്ടഡ് റിയൽ എസ്റ്റേറ്റ് ബ്രാൻഡ് ഇൻ കേരളയായി ഗ്രോഗെ-ഹുറുണ്‍ ഇന്ത്യ റിപ്പോർട്ട് തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നാല് ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രൊജക്ടുകളിലൂടെ 6.4 ലക്ഷം സ്ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയയുടെ ഹാൻഡിംഗ് ഓവർ പൂർത്തിയാക്കി സ്കൈലൈൻ ബിൽഡേഴ്സ് റെക്കോർഡും സൃഷ്ടിച്ചിരുന്നു.
സ്കൈലൈൻ ബിൽഡേഴ്സിന് അവാർഡ്
12:08 AM Mar 17, 2018 | Deepika.com