റിയാദ്: ആണവായുധം സ്വായത്തമാക്കാൻ സൗദിക്ക് ആഗ്രഹമില്ലെന്നും എന്നാൽ ഇറാൻ അണുബോംബ് നിർമിച്ചാൽ തങ്ങളും അണുബോംബ് നിർമിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. സിബിഎസ് ടിവിക്കു നൽകിയ അഭിമുഖത്തിൽ ഇറാന്റെ പരമോന്ന നേതാവ് അയത്തൊള്ളാ അലി ഖമനയ്യെ അഭിനവ ഹിറ്റ്ലർ എന്നാണു സൽമാൻ രാജകുമാരൻ വിശേഷിപ്പിച്ചത്.
പശ്ചിമേഷ്യയിൽ സ്വന്തം പദ്ധതികൾ നടപ്പാക്കാനാണ് ഖമനയ് ആഗ്രഹിക്കുന്നത്. ഹിറ്റ്ലർ യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കാൻ പദ്ധതിയിട്ടതിനു സമാനമാണിത്. രാജ്യങ്ങളെ ആക്രിച്ചു കീഴ്പ്പെടുത്തുന്നതുവരെ ഹിറ്റ്ലർ എത്ര അപകടകാരിയാണെന്നു യൂറോപ്പിലുള്ളവർ മനസിലാക്കിയില്ല. ഇത്തരമൊരു അപകടം പശ്ചിമേഷ്യയിൽ സംഭവിക്കാൻ സമ്മതിക്കില്ലെന്നും സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
ഇറാനെ നേരിടാൻ അണുബോംബ് നിർമിക്കും: സൗദി
01:18 AM Mar 16, 2018 | Deepika.com