കൊച്ചി: പുതിയ സെലക്ഷനുകളുമായി ആമസോൺ ഫാഷൻ ഇന്ത്യയിൽ ആദ്യമായി ആമസോൺ ബേബി ക്ലോത്തിംഗ് സ്റ്റോർ ആരംഭിച്ചു. രണ്ടു വയസുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ തുണിത്തരങ്ങളും അനുബന്ധ സാമഗ്രികളുമാണ് ബേബി ക്ലോത്തിംഗ് സ്റ്റോർ വഴി ലഭ്യമാകുക.
ജനപ്രിയ പ്രദേശിക ബ്രാൻഡുകളും, മദേഴ്സ് കെയർ, യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനിറ്റൻ, ജിനി ആൻഡ് ജോണി, ബേബി ഗ്യാപ്, 612 ലീഗ് തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര ബ്രാൻഡുകളും ബേബി സ്റ്റോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 100 രൂപമുതൽ വിലയുള്ള തുണിത്തരങ്ങൾ സ്റ്റോറിൽ ലഭ്യമാണ്.
ബേബി ക്ലോത്തിംഗ് സ്റ്റോറുമായി ആമസോൺ ഫാഷൻ
11:03 PM Mar 15, 2018 | Deepika.com