അഫ്ഗാനിസ്ഥാനിൽ പത്തുപേർ കൊല്ലപ്പെട്ടു
02:08 AM Mar 15, 2018 | Deepika.com
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഫാറാ പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ പത്തു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരു ചെക്കുപോസ്റ്റിലാണ് ആക്രമണം നടന്നത്. കഴിഞ്ഞയാഴ്ച ഫാറാ പ്രവിശ്യയിൽ താലിബാൻ 38 സുരക്ഷാ ഉദ്യോഗസ്ഥരെ വകവരുത്തി.