പുടിൻ വിരുദ്ധൻ ബ്രിട്ടനിൽ മരിച്ചനിലയിൽ

01:47 AM Mar 15, 2018 | Deepika.com
ല​​ണ്ട​​ൻ: റഷ്യൻ പ്രസിഡന്‍റ് വ്ലാദി മിർ പു​​ടി​​ന്‍റെ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ക​​നാ​​യ റ​​ഷ്യ​​ൻ പ്ര​​വാ​​സി നി​​ക്കോ​​ളാ​​യ് ഗ്ളു​​ഷ്കോ​​വി​​നെ ല​​ണ്ട​​നി​​ലെ വ​​സ​​തി​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

68കാ​​ര​​നാ​​യ ഗ്ളു​​ഷ്കോ​​വി​​ന്‍റെ മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് സ്കോ​​ട്‌ല​​ൻ​​ഡ് യാ​​ർ​​ഡ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.
സാ​​ലി​​സ്ബ​​റി​​യി​​ൽ വി​​ഷ​​പ്ര​​യോ​​ഗ​​ത്തി​​നി​​ര​​യാ​​യി അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ ഇ​​ര​​ട്ട​​ച്ചാ​​ര​​ൻ സ്ക്രി​​പാ​​ലി​​ന്‍റെ കേ​​സു​​മാ​​യി ഇ​​തി​​നു ബ​​ന്ധ​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ റ​​ഷ്യ​​ൻ ജ​​യി​​ലി​​ൽ ക​​ഴി​​ഞ്ഞ ഗ്ളു​​ഷ്കോ​​വ് 2004ൽ ​​മോ​​ചി​​ത​​നാ​​യ​​ശേ​​ഷം യു​​കെ​​യി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.ഇദ്ദേഹത്തിനു പിന്നീട് ബ്രിട്ട ൻ അഭയം നല്കി.