ന്യൂഡൽഹി: ഇന്ത്യൻ കന്പനിയായ റോയൽ എൻഫീൽഡ് അർജന്റീനയിൽ ഷോറൂം ആരംഭിച്ചു. അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരിസിലാണ് ഷോറും. അർജന്റീനയിൽ ഏറ്റവുമധികം ബൈക്ക് വില്പന കേന്ദ്രങ്ങളുള്ളതും ഇവിടെയാണ്. ബൈക്കുകൾക്ക് ഏറെ പ്രിയമുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അർജന്റീനയിൽ യൂണിറ്റ് ആരംഭിച്ചതെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുന്ദ്ര തേജ് സിംഗ് പറഞ്ഞു.
നേരത്തെ ബ്രസീൽ,കൊളംബിയ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കന്പനി ഷോറൂമുകൾ ആരംഭിച്ചിരുന്നു. ബുളളറ്റ്(500 സിസി), ക്ലാസിക്(500 സിസി) ,കോണ്ടിനന്റൽ ജിടി, ഹിമാലയൻ എന്നീ നാലു മോഡലുകളാണ് റോയൽഎൻഫീൽഡ് അർജന്റീനയിൽ വിൽക്കുക.
ഇംഗ്ലണ്ട്,ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവയടക്കം 50 ലേറെ രാജ്യങ്ങളിൽ നിലവിൽ റോയൽ എൻഫീൽഡിന് ഷോറൂമുകളുണ്ട്.
ബുള്ളറ്റ് ഇരന്പം ഇനി അർജന്റീനയിലും
12:14 AM Mar 15, 2018 | Deepika.com