കൊച്ചി: കയറ്റുമതിക്കും ഇറക്കുമതിക്കും ക്ലിയറൻസ് ലഭിക്കുന്നതിനുള്ള ബില്ലുകൾ അടക്കം സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിൽ ഇന്നു മുതൽ എല്ലാം ഓണ്‍ലൈനിൽ. നേരത്തേ മിക്ക പ്രവർത്തനങ്ങളും ഓണ്‍ലൈൻ മുഖാന്തിരം ആക്കിയിരുന്നെങ്കിലും ചില അനുബന്ധ രേഖകകൾ ഫയൽ ചെയ്തിരുന്നത് നേരിട്ടായിരുന്നു.
ഇന്നു മുതൽ ഈ സംവിധാനങ്ങൾ നടപ്പാക്കുന്ന -ഇ-സഞ്ചിത്- കസ്റ്റംസ് ഹൗസിൽ നടപ്പിലാകും. ഐജിഎസ്ടി നടപ്പാക്കിയതിനെത്തുടർന്നു കയറ്റുമതി ചെയ്തവർ വരുത്തിയ പിഴ മൂലം 120 കോടിയോളം രൂപ അധികം വന്നിരുന്നു. ഇതു തിരിച്ചു നൽകുന്നതിനായി ഐജിഎസ്ടി എക്സ്പോർട്ട്സ് റീഫണ്ട് ഫോർട്ട്നൈറ്റ് ഇന്നു മുതൽ 29 വരെ നടത്തുമെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
എക്സൈസ് ആൻഡ് കസ്റ്റംസിൽ ഇന്നു മുതൽ ബില്ലുകൾ ഓണ്‍ലൈനിൽ
12:14 AM Mar 15, 2018 | Deepika.com