ധാക്ക: പാർട്ടിയുടെ ഉപജില്ലാ നേതാവിനെ വകവരുത്തിയ കേസിൽ ഭരണകക്ഷിയായ അവാമിലീഗിലെ 39 പേർക്കു ബംഗ്ലാ കോടതി വധശിക്ഷ വിധിച്ചു. 2014ൽ ഫെനി പട്ടണത്തിലാണു കൊലപാതകം നടന്നത്. അവാമി ലീഗിന്റെ ഉപജില്ലാ പ്രസിഡന്റ് എക്രാമുൽ ഹക്കിനെയാണ് പട്ടാപ്പകൽ കാറിലിട്ടു വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയത്. പ്രതികളെല്ലാം പാർട്ടിയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്.
കേസിൽ പ്രതിപക്ഷ ബിഎൻപിയുടെ പ്രാദേശിക നേതാവ് ഉൾപ്പെടെ 16 പേരെ കോടതി വെറുതെ വിട്ടു.
ബംഗ്ലാദേശിൽ 39 പേർക്കു വധശിക്ഷ
01:03 AM Mar 14, 2018 | Deepika.com