തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബങ്ങളിലെ വിധവകളുടെ പെണ്മക്കൾക്ക് വിവാഹ ധനസഹായം നല്കി.
മുത്തൂറ്റ് വിവാഹസമ്മാന പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി നിർവഹിച്ചു. ഇന്നലെ വിജെടി ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള പത്തു പെൺകുട്ടികൾക്കാണ് രണ്ടു ലക്ഷം രൂപ വീതം നല്കിയത്.
നിർധനർക്കും നിരാശ്രയർക്കും കൈത്താങ്ങായി നിൽക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർധന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്കായി മുത്തൂറ്റ് വിവാഹ സമ്മാന പദ്ധതിക്കു തുടക്കം കുറിച്ചതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജേക്കബ് മുത്തൂറ്റ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, മുത്തൂറ്റ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡിജിഎം ബാബു ജോണ് മലയിൽ, മുത്തൂറ്റ് ഫിനാൻസ് ട്രിവാൻഡ്രം സൗത്ത് റീജണൽ മാനേജർ എസ്. സതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുത്തൂറ്റ് വിവാഹസമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു
11:33 PM Mar 13, 2018 | Deepika.com