ബിഎസ്എൻഎൽ മൊബൈൽ നെറ്റ്വർക്ക് പണിമുടക്കി
11:33 PM Mar 13, 2018 | Deepika.com
കോട്ടയം: സംസ്ഥാനത്തെ ബിഎസ്എൻഎൽ മൊബൈൽ ഡാറ്റാ നെറ്റ്വർക്ക് തകരാർ ജനങ്ങളെ വലച്ചു. ഇന്നലെ ഉച്ചയോടെയാണ് തകരാറുണ്ടായത്. ചെന്നൈയിലുണ്ടായ സാങ്കേതികപ്രശ്നമാണ് നെറ്റ്വർക്ക് തകരാൻ കാരണമെന്ന് ബിഎസ്എൽഎൽ അറിയിച്ചു. വൈകുന്നേരത്തോടെ തകരാർ പരിഹരിച്ച് പ്രവർത്തനം പൂർവസ്ഥിതിയിലായി.