സൗദി വനിതകൾക്കു കൂടുതൽ അവകാശങ്ങൾ
01:24 AM Mar 13, 2018 | Deepika.com
റിയാദ്: വിവാഹമോചിതരായ സൗദി വനിതകൾക്കു കുട്ടികളെ വിട്ടുകിട്ടാൻ ഇനി കോടതിയിൽ നിയമയുദ്ധം നടത്തേണ്ട. മാതാപിതാക്കൾ തമ്മിൽ തർക്കമില്ലെങ്കിൽ കുട്ടികളെ അമ്മയ്ക്കു വിട്ടുനല്‍കാനുള്ള നടപടിക്രമങ്ങൾ ഭരണകൂടം ലളിതമാക്കി. കോടതിയിൽ ഒരു അപേക്ഷ നല്കിയാൽ കുട്ടികളുടെ അവകാശം അമ്മയ്ക്കു ലഭിക്കും. നിയമമന്ത്രാലയം കോടതികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം നിർദേശിക്കുന്നത്.