ന്യൂയോർക്ക്: നഗരത്തിലെ ഈസ്റ്റ് റിവറിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം. ആറു പേരായിരുന്നു കോപ്റ്ററിലുണ്ടായിരുന്നത്. പൈലറ്റ് മാത്രമാണു രക്ഷപ്പെട്ടത്. ലിബർട്ടി ഹെലികോപ്റ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ കോപ്റ്ററാണു ഞായറാഴ്ച വൈകുന്നേരം തകർന്നുവീണത്.
വാടകയ്ക്കെടുത്ത കോപ്റ്ററിൽ സഞ്ചാരികൾ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയായിരുന്നു അപകടമെന്നു കരുതുന്നു. അടിയന്തരഘട്ടങ്ങളിൽ ഇന്ധന ഒഴുക്ക് നിർത്തുന്ന ബട്ടണിൽ യാത്രക്കാരിലൊരാളുടെ ബാഗ് അശ്രദ്ധമായി കൊണ്ടതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി രക്ഷപ്പെട്ട പൈലറ്റ് പറഞ്ഞു.
അമേരിക്കയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു മരണം
01:24 AM Mar 13, 2018 | Deepika.com