ന്യൂഡൽഹി: രണ്ടു ലിമിറ്റഡ് എഡിഷൻ മോഡലുകൾ ഡാറ്റ്സൺ വിപണിയിൽ അവതരിപ്പിച്ചു. ഹാച്ച്ബാക്ക് മോഡൽ ഗോ, എംപിവി ആയ ഗോ പ്ലസ് എന്നിവയുടെ റീമിക്സ് എഡിഷൻ എന്ന ലിമിറ്റഡ് എഡിഷൻ മോഡലുകളാണ് അവതരിപ്പിച്ചത്. എക്സ്റ്റീരിയർ, ഇന്റീരിയർ രൂപകല്പനയിൽ അല്പം സൗന്ദര്യവർധക മാറ്റങ്ങൾ ചേർത്തിട്ടുണ്ട്. യഥാക്രമം 4.21 ലക്ഷം, 4.99 ലക്ഷം വിലവരുന്ന രണ്ടു മോഡലുകളുടെയും ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
ഫീച്ചറുകൾ
പുതിയ റിയർ സ്പോയിലർ, ബ്ലാക്ക് വീൽ കവറുകൾ, ബ്ലാക്ക് ഗ്രിൽ, ക്രോം ഫിനിഷ്ഡ് എക്സ്ഹോസ്റ്റ് ടിപ്പ്, ബംപറിൽ ക്രോം ബെസലുകൾ എന്നിവയും ലിമിറ്റഡ് എഡിഷൻ മോഡലുകളിലുണ്ട്. ഇന്റീരിയറിൽ പിയാനോ ബ്ലാക്ക് കാബിൻ, പുതിയ സീറ്റ് കവറുകൾ, റിമോട്ട് കീലെസ് എൻട്രി, ബ്ലൂടൂത്ത് സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റം എന്നിവയുമുണ്ട്. 1.2 ലിറ്റർ 5-സ്പീഡ് പെട്രോൾ എൻജിനാണ് രണ്ടു മോഡലുകളുടെയും കരുത്ത്.
ഡാറ്റ്സൺ ഗോ, ഗോ പ്ലസ് റീമിക്സ് എഡിഷൻ പുറത്തിറക്കി
11:40 PM Mar 12, 2018 | Deepika.com